കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി
ഇറ്റാനഗർ: കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അരുണാചൽ പ്രദേശിലെ ലിപ്പോ പ്രദേശത്താണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വ്യോമസേനാംഗങ്ങൾ ഈ പ്രദേശത്ത് കൂടുതൽ തിരച്ചിലുകൾ നടത്തുകയാണ്. വിമാനത്തിന്റെ വ്യോമപാതയിൽ നിന്ന് 15-20 കിലോമീറ്റർ വടക്ക് മാറിയാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ജൂൺ മൂന്ന് തിങ്കളാഴ്ച അസമിലെ ജോർഹട്ടിൽ നിന്ന് മെൻചുക അഡ്വാൻസ് ലാൻഡിങ് (എ.എൽ.ജി) ഗ്രൗണ്ടിലേക്ക് 13 യാത്രക്കാരുമായി തിരിച്ച വിമാനമാണ് മെൻചുക വനഭാഗത്തുവെച്ച് കാണാതായത്. പറന്നുയർന്ന് അരമണിക്കൂറിനകം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഏഴ് ഓഫീസർമാരും ആറു സൈനികരുമടക്കം 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരിൽ മൂന്ന് പേർ മലയാളികളാണ്.