കര്‍ണാടക വിഷയത്തില്‍ പാര്‍ലമെന്റ് പ്രക്ഷുബ്ധം
ന്യൂഡല്‍ഹി: കര്‍ണാടക വിഷയത്തില്‍ പാര്‍ലമെന്റ് പ്രക്ഷുബ്ധം. കോണ്‍ഗ്രസ് അംഗങ്ങള്‍ രണ്ട് സഭകളിലും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചത് ബഹളത്തില്‍ കലാശിച്ചു. രാജ്യസഭ രണ്ടുതവണ നിര്‍ത്തിവച്ചു. കുതിരക്കച്ചവടത്തില്‍ പ്രതിഷേധിച്ച് ലോക്സഭ പ്രതിപക്ഷം ബഹിഷ്കരിച്ചു. ബഡ്ജറ്റില്‍ കേരളത്തെ അവഗണിച്ചു എന്നാരോപിച്ച് ഇടതുപക്ഷ എം.പിമാര്‍ പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ നടത്തി.