അനുപമയുടേയും കുഞ്ഞിന്റെ പിതാവ് അജിത്തിന്റേയും മൊഴി എടുത്തു
കുഞ്ഞിനെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണത്തിന്റെ ഭാഗമായി അനുപമയുടേയും കുഞ്ഞിന്റെ പിതാവ് അജിത്തിന്റേയും മൊഴി വനിത ശിശുവികസന ഡയറക്ടർ ശേഖരിച്ചു. ഇരുവരേയും ഒറ്റയ്ക്കും ഒരുമിച്ചുമിരുത്തിയുള്ള മൊഴിയെടുപ്പ് അഞ്ചര മണിക്കൂർ നീണ്ടു.