ആന ദൈവമാണ് ഇവർക്ക്; ആക്രമിച്ചാൽ പോലും ആനയെ വെച്ചപ്പതി ഊരിലെ ആദിവാസികൾ
വെറുക്കില്ല ആനകളെ ദൈവത്തെപ്പോലെ കാണുന്ന ഒരു ഗ്രാമമുണ്ട് അട്ടപ്പാടിയിൽ. കൃഷി നശിപ്പിച്ചാലും വീട് പൊളിച്ചാലും മനുഷ്യനെ ആക്രമിച്ചാലും അവർ ആനയെ വെറുക്കില്ല. ആന ഭക്ഷിച്ചതിന്റെ ബാക്കി മതിയെന്നാണ് വെച്ചപ്പതി ഊരിലെ ആദിവാസികൾ പറയുന്നത്.