ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ സ്ഥലമാറ്റിയ ഉത്തരവ് റദ്ദാക്കി
കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ ഉത്തരവ് റദ്ദാക്കി. കോട്ടയം ഡി.സി.ആര്‍.ബി ഡിവൈഎസ്പി ആയാണ് പുതിയ നിയമനം. വിചാരണ തുടങ്ങാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് ഏറെ വിവാദമായിരുന്നു.