സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഫണ്ട് തേടി മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് കത്തെഴുതി
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഫണ്ട് തേടി മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് കത്തെഴുതി. പദ്ധതിയിലെ കേന്ദ്ര വിഹിതമായ 2150 കോടി രൂപ അടുത്ത പൊതു ബജറ്റില്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. വായ്പാ അപേക്ഷയില്‍ നടപടി എടുക്കണമെന്നും കേരളം ആവശ്യപ്പെട്ടു.