സംസ്ഥാനത്ത് ഇന്ന് 7643 പേർക്ക് കോവിഡ്; മരണം 77
സംസ്ഥാനത്ത് ഇന്ന് 7643 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 9.27 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 77 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് കണ്ടെത്തി. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 27,002 ആയി. 10,488 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.