മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ വേറിട്ട വഴിയുമായി ഒരുകൂട്ടം യുവാക്കള്‍
പാലക്കാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനായി പണം സ്വരൂപിക്കാന്‍ വ്യത്യസ്തമായ വഴി കണ്ടെത്തി ഒരു കൂട്ടം യുവാക്കള്‍. വീടുകള്‍ തോറും കയറിയിറങ്ങി എന്തു ജോലിയാണോ ചെയ്യാനുള്ളത് അത് ചെയ്ത് പണം കണ്ടെത്തുകയാണ് പാലക്കാട് വാക്കോട് ഡി.വൈ.എഫ്.ഐ യൂണിറ്റ്.