സ്‌കൂള്‍ മുറ്റത്ത് മിയാവാക്കി വനമൊരുക്കി പട്ടിക്കാട് സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍
മലപ്പുറം: സാധാരണയായി സ്‌കൂളിനു ചുറ്റുമുള്ള കാട് വെട്ടിത്തെളിച്ചാണ് നമുക്ക് പരിചയം. എന്നാല്‍ കാലഘട്ടത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് സ്‌കൂളില്‍ ഒരു കൊച്ചു കാടൊരുക്കിയിരിക്കുകയാണ് പട്ടിക്കാട് സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍. മാതൃഭൂമി സീഡിന്റെ നേതൃത്വത്തിലാണ് സ്‌കൂളില്‍ മിയാവാക്കി വനംനട്ടത്.