കരനെൽകൃഷിയിൽ ആറാം വർഷവും വിജയം ആവർത്തിച്ച് വരാപ്പുഴ ചാവറ സി.എം.ഐ സ്‌കൂൾ
കൊച്ചി: കരനെൽകൃഷിയിൽ വിജയം ആവർത്തിച്ച് വരാപ്പുഴ ചാവറ സി.എം.ഐ സ്കൂളിലെ വിദ്യാർഥികൾ. വിദ്യാലയത്തിൽ നടത്തിയ കൃഷിയിൽ ആറാം വർഷവും മികച്ച വിളവാണ് ഇവർ നേടിയത്. മാതൃഭൂമി സീഡ് ചീഫ് കോ-ഓർഡിനേറ്ററും അധ്യാപികയുമായ കെ.എ അനിതയുടെ മേൽനോട്ടത്തിലാണ് കൃഷിയുടെ ഓരോ ഘട്ടവും മുന്നേറിയത്.