ഐടി കുതിപ്പിനൊരുങ്ങി കേരളം- പ്രത്യേക ചര്‍ച്ച
ജീവിതത്തിന്റെ സമസ്ത മേഖലയെയും നിശ്ചലമാക്കിയ കോവിഡ് പ്രതിസന്ധിയെ പതിയെ അതിജീവിക്കുകയാണ് നമ്മള്. കേരളത്തിന്റെ ഐടി മേഖലയും ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണെന്നതാണ് നല്ലവാര്‍ത്ത. കോവിഡ് ലോക്ക്ഡൗണിന് ശേഷം കേരളത്തിലേക്ക് പുതുതായി 20 ഐ ടി കമ്പനികള്‍ എത്തിയെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിക്കുന്നത്. 100 ദിവസത്തിനകം കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ 1700 ഓളം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഐടി കുതിപ്പിനൊരുങ്ങി കേരളം. പ്രത്യേക ചര്‍ച്ച.