വിവാദമാകുന്നതിന് മുൻപ് നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയതെന്ന് പ്രതിപക്ഷ നേതാവ്
വി സി നിയമനവിഷയം വിവാദമാകുന്നതിന് മുൻപ് നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വി.സി നിയമനം ന്യായീകരിച്ചു കൊണ്ട് ഗവർണർ സത്യവാങ്മൂലം നൽകിയതിന് ശേഷം ഗവർണർ തന്നെ വിഷയം വിവാദമാക്കി മുഖ്യമന്ത്രിക്ക് കത്തെഴുതി.