'നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ്' തിയറ്ററുകളിലെത്തി
തിരുവനന്തപുരം: റിജോയ്‌സ് ഫിലിംസിന്റെ ബാനറില്‍ ജെലീഷ് എസ് ജി നിര്‍മ്മിച്ച നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ് എന്ന ചിത്രം തിയറ്ററുകളിലെത്തി. ഭഗത് മാനുവലും സൈത്യ സന്തോഷും നായികാ നായകന്മാരാകുന്ന ചിത്രം സംവിധാനം ചെയ്തത് സിഎസ് വിനയനാണ്. സന്തോഷ് ഗോപാല്‍ അഭിലാഷ് കെവി എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഗാനരചനയും സംഭാഷണവും ജി വിനുനാഥ്, അരുണ്‍രാജാണ് സംഗീതം.