കര്‍ണ വൈകുന്നതില്‍ നിരാശയുണ്ടെന്ന് വിക്രം
തിരുവനന്തപുരം: ആര്.എസ് വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണ വൈകുന്നതില്‍ നിരാശയുണ്ടെന്ന് തമിഴ്നടന്‍ വിക്രം. ചിത്രത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും വിക്രം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മകന് ധ്രുവ് നായകനായി എത്തുന്ന ആദിത്യ വര്‍മ്മ തെലുങ്ക്, ഹിന്ദി പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്നും വിക്രം വ്യക്തമാക്കി. പുതിയ ചിത്രം കടാരം കൊണ്ടേന്റെ പ്രചാരണത്തിനായി തിരുവനന്തപുരത്തെത്തിയ വിക്രം മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു.