വിരാട് കോഹ്ലി ഇടവേള എടുക്കണം, ഉപദേശവുമായി മുൻ താരങ്ങൾ
കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് വിരാട് കോഹ്ലി കടന്നുപോകുന്നത്. ഹൈദരാബാദിനെതിരെയും പൂജ്യത്തിന് പുറത്തായതോടെ സീസണിൽ മൂന്നാം തവണ ഗോൾഡൻ ഡക്ക് എന്ന അപമാനം കോഹ്ലിക്ക് പേറേണ്ടി വന്നു. ക്രിക്കറ്റിൽ നിന്ന് തൽകാലത്തേക്ക് എങ്കിലും കോഹ്ലി ഒരു ഇടവേള എടുക്കണമെന്നാണ് മുൻ താരങ്ങളെല്ലാം ഉപദേശിക്കുന്നത്.