മുഖ്യമന്ത്രിയുടെ ശൈലി മാറരുതേയെന്നാണ് പ്രതിപക്ഷത്തിന്റെ പ്രാര്‍ത്ഥന: രമേഷ് ചെന്നിത്തല
തിരുവനന്തപുരം: പിണറായി വിജയന് ധാര്‍മ്മികമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ശൈലി മാറരുതേയെന്ന പ്രാര്‍ത്ഥനയാണ് പ്രതിപക്ഷത്തിനുള്ളത്. ശൈലി മാറാത്തതാണ് യു.ഡി.എഫിന് നല്ലത്. തിരിച്ചടി തിരിച്ചറിയാത്തത് പിണറായിക്ക് മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.