തിരഞ്ഞെടുപ്പില്‍ ശബരിമല പ്രതിഫലിച്ചോ എന്ന് മുന്നണികള്‍ വിലയിരുത്തട്ടെ: എ.പദ്മകുമാര്‍
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം എങ്ങനെ ബാധിച്ചു എന്ന് മത്സരിച്ച മുന്നണികള്‍ വിലയിരുത്തട്ടെ എന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍. ശബരിമലയിലുണ്ടായത് എല്ലാവരും കൂടിചേര്‍ന്നുള്ള പ്രശ്‌നമാണ്. ശബരിമല പ്രക്ഷോഭം നടത്തിയ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. ഇനി പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നും പദ്മകുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.