Specials Election 2019

ആരൂര്‍ മണ്ഡലത്തില്‍ വോട്ട് കുറഞ്ഞ സാഹചര്യം എല്‍ഡിഎഫ് അന്വേഷിക്കും

ആലപ്പുഴ: നിയമസഭയില്‍ എ.എം. ആരിഫ് വന്‍ ഭൂരിപക്ഷം നേടിയ അരൂരില്‍ ഇക്കുറി ഷാനിമോള്‍ ഉസ്മാന്‍ ലീഡ് നേടിയ സാഹചര്യം സിപിഎം അന്വേഷിക്കും. എല്‍ഡിഎഫിനു ആലപ്പുഴ ആശ്വാസ വിജയം നല്‍കുമ്പോഴും അരൂരില്‍ വോട്ടുകള്‍ കൂട്ടത്തോടെ മറിഞ്ഞത് പാര്‍ട്ടി കേന്ദ്രങ്ങളെ ആശങ്കപ്പെടുത്തുകയാണ്.