Specials Election 2019

ബി.ജെ.പി സംസ്ഥാന സമിതി ഇന്ന് യോഗം ചേരും

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. ശബരിമല മുഖ്യ പ്രചാരണ വിഷയം ആക്കിയിട്ടും ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിയാത്ത സാഹചര്യം നേതൃയോഗം വിലയിരുത്തും. ആറ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളും യോഗത്തില്‍ ഉണ്ടാകും.