പുതിയ അദ്ധ്യക്ഷനെ കണ്ടെത്താന്‍ കോണ്‍ഗ്രസില്‍ ശ്രമം
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി രാജിയില്‍ ഉറച്ചു നില്‍ക്കുന്നതിനാല്‍ പുതിയ കോണ്‍ഗ്രസ് അദ്ധ്യക്ഷനെ കണ്ടെത്താന്‍ ഈ ആഴ്ച വീണ്ടും പ്രവര്‍ത്തക സമിതി യോഗം ചേരും. രാഹുലിനെ അനുനയിപ്പിക്കാനുള്ള നേതാക്കളുടെ ശ്രമം ഫലം കണ്ടില്ല. എ.കെ ആന്റണി, അശോക് ചൗഹാന്‍, സച്ചിന്‍ പൈലറ്റ് എന്നിവരാണ് പരിഗണനയില്‍.