Specials Election 2019

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വന്‍ പരാജയം സിപിഎം പൊളിറ്റ് ബ്യൂറോ വിലയിരുത്തും

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്തുന്ന സി പി എം പൊളിറ്റ് ബ്യൂറോ ഇന്ന് ഡല്‍ഹിയില്‍ ചേരും. കേരളത്തിലും പശ്ചിമ ബംഗാളിലും ത്രിപുരയിലും നേരിട്ട തിരിച്ചടി പി ബി യില്‍ ചര്‍ച്ചയാകും. കേരളത്തില്‍ ശബരിമല വിഷയത്തിലെ നിലപാട് തിരിച്ചടി ആയോ എന്നത് ഉള്‍പ്പെടെയുള്ള പ്രാഥമിക വിലയിരുത്തല്‍ യോഗത്തില്‍ ഉണ്ടാകും.