ഗൗരവത്തിലുള്ള പരിശോധന ആവശ്യപ്പെട്ട് പരാജയപ്പെട്ട സിപിഎം സ്ഥാനാര്‍ഥികള്‍
പാലക്കാട്: തിരഞ്ഞെടുപ്പില്‍ കേരളത്തിലേറ്റ തിരിച്ചടിയില്‍ ഗൗരവത്തിലുള്ള പരിശോധന ആവശ്യപ്പെട്ട് പരാജയപ്പെട്ട സിപിഎം സ്ഥാനാര്‍ഥികള്‍. യുഡിഎഫിന് അനുകൂലമായ തരംഗം തിരിച്ചറിയുന്നതില്‍ നേതൃത്വത്തിന് വീഴ്ചപറ്റിയെന്ന് കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കിയപ്പോള്‍ പരാജയകാരണം നേതാക്കള്‍ വിശദീകരിക്കട്ടേയെന്നായിരുന്നു എ സമ്പത്ത് പ്രതികരിച്ചത്.