അവസാനവട്ട പ്രചാരണ തിരക്കില്‍ ഇടുക്കിയിലെ സ്ഥാനാര്‍ത്ഥികള്‍
ഇടുക്കി: അവസാനവട്ട തിരഞ്ഞെടുപ്പ് പരിപാടികളിലാണ് ഇടുക്കിയിലെ സ്ഥാനാര്‍ത്ഥികള്‍. ഉമ്മന്‍ ചാണ്ടിയെ ഇറക്കി ഹൈറേഞ്ചില്‍ അവസാനം വോട്ടുറപ്പിക്കാനാണ് യുഡിഎഫ് ശ്രമം. ശക്തികേന്ദ്രമായ കട്ടപ്പനയില്‍ റോഡ് ഷോ നടത്തി കൊട്ടികലാശത്തിലേക്ക് നീങ്ങാനാണ് എല്‍ഡിഎഫ് പദ്ധതി. ശക്തികേന്ദ്രമായ തൊടുപുഴയില്‍ കൊട്ടികലാശം സംഘടിപ്പിക്കാനാണ് എന്‍ഡിഎ തീരുമാനിച്ചിരിക്കുന്നത്.