ജോയ്‌സ് ജോര്‍ജിന്റെ തോല്‍വി: ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനം പുനഃപരിശോധിക്കും
ഇടുക്കി: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ജോയ്‌സ് ജോര്‍ജിന്റെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനം പുനഃപരിശോധിക്കുമെന്ന് സമിതി ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍. പരിസ്ഥിതി വിഷയങ്ങളടക്കം സമിതി ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ വേണ്ടവിധം ജനങ്ങളിലെത്തിക്കാനാകാത്തതാണ് തിരിച്ചടിയായത്. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിലപാടുകളില്‍ മാറ്റമുണ്ടാകില്ലെന്നും കൊച്ചുപുരയ്ക്കല്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.