Specials Election 2019

പ്രവചാനാതീതമായി കണ്ണൂര്‍

കണ്ണൂര്‍: പ്രവചനാതീതമാണ് ഇക്കുറി കണ്ണൂര്‍. എക്‌സിറ്റ് പോള്‍ സര്‍വേകളില്‍ യുഡിഎഫിന് വിജയം പ്രവചിക്കുമ്പോള്‍ ചെറിയ വോട്ടുകള്‍ക്ക് വിജയിക്കാമെന്ന് എല്‍ഡിഎഫും കണക്കുകൂട്ടുന്നു. പ്രചാരണത്തിലും രാഷ്ട്രീയ ആരോപണത്തിലും ഇരു മുന്നണികളും ഒപ്പനത്തിനൊപ്പമായിരുന്നു. ന്യൂനപക്ഷ ഏകീകരണവും രാഷ്ട്രീയ കൊലപാതകത്തോടുള്ള എതിര്‍പ്പും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് കണക്കുകൂട്ടുന്നു യുഡിഎഫ്. സിറ്റിങ് എംപിയുടെ വികസനവും സംഘടനാ സംവിധാവും അനുകൂലമാകുമെന്ന് എല്‍ഡിഎഫും പ്രതീക്ഷിക്കുന്നു.