Specials Election 2019

കേരളത്തിന്റെ വിശ്വാസം ആര്‍ജ്ജിച്ചതാര്?

ദേശീയതലത്തിലും കേരളത്തിലും ജനവിധി സുവ്യക്തമാണ്. ഒരുപാട് ചോദ്യങ്ങളാണ് ഈ ജനവിധി ഉയര്‍ത്തുന്നത്. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തിയെ മാത്രമല്ല ഈ ജനവിധി ചോദ്യം ചെയ്യുന്നത്. കോണ്‍ഗ്രസ് അപ്രസക്തമാണ് എന്ന് അവകാശപ്പെട്ട ഇതര പ്രാദേശിക പാര്‍ട്ടികളുടെ ബലാബലങ്ങളിലും വ്യത്യാസം വന്നിരിക്കുകയാണ്. പല പ്രാദേശിക പാര്‍ട്ടികളും കോണ്‍ഗ്രസിനെപ്പോലെ തന്നെ അപ്രസക്തരായി മാറുന്ന കാഴ്ചയും ദേശീയ തലത്തിലുള്ള ജനവിധി സമ്മാനിക്കുന്നു. ജയപരാജയങ്ങളെയും അതിന്റെ കാരണങ്ങളെയും വിലയിരുത്തുകയാണ് ഈ പ്രത്യേക ചര്‍ച്ചയില്‍. ഡോ.സെബാസ്റ്റിയന്‍ പോള്‍, പി.ശിവശങ്കരന്‍, കെ.പി അനില്‍കുമാര്‍, മോഹന്‍ വര്‍ഗീസ്, റോയ് മാത്യു, പി.ഉബൈദുള്ള എം.എല്‍.എ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.