Specials Election 2019

സിപിഎം വോട്ടുകള്‍ ബിജെപിയ്ക്ക്; ബംഗാളില്‍ സിപിഎം പതനം പൂര്‍ത്തിയായി

കൊല്‍ക്കത്ത: ബംഗാളില്‍ സിപിഎം പതനം പൂര്‍ത്തിയായ ലോക്‌സഭാ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ആകെയുണ്ടായിരുന്ന രണ്ട് ലോക്‌സഭാ സീറ്റുകളും നഷ്ടമായതിന്റെ ആഘാതത്തിലാണ് സിപിഎം ബംഗാള്‍ നേതൃത്വം. വലിയ തോതില്‍ വര്‍ഗീയ ദ്രുവീകരണമുണ്ടായതാണ് സിപിഎമ്മിന് തിരിച്ചടിയായതെന്ന് സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര പറഞ്ഞു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എംപിമാരുടെ എണ്ണം രണ്ടായി കുറഞ്ഞു. ഇത്തവണ സമ്പൂര്‍ണ പരാജയത്തിലേയ്ക്ക് നീങ്ങി. സിപിഎം വോട്ടുകള്‍ ഒന്നടങ്കം ബിജെപിയിലേയ്ക്ക് പോയി. എല്ലായിടത്തും സിപിഎം സ്ഥാനാര്‍ത്ഥികള്‍ മൂന്നാം സ്ഥാനത്താണ്.