Specials Election 2019

ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ബാധിച്ചോ എന്നതിനെച്ചൊല്ലി സി.പി.എമ്മില്‍ ആശയക്കുഴപ്പം

തിരുവനന്തപുരം: ശബരിമല തിരഞ്ഞെടുപ്പിനെ ബാധിച്ചോ എന്നതിനെച്ചൊല്ലി സി.പി.എമ്മില്‍ ആശയക്കുഴപ്പം. വിശ്വാസി സമൂഹം അകന്നത് ശബരിമല വിഷയത്താലാണെന്ന വിലയിരുത്തല്‍ ഇല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ വിശ്വാസികള്‍ക്ക് എതിരല്ലെന്ന് ബോദ്ധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടെന്നായിരുന്നു മന്ത്രി മേഴ്‌സിക്കുട്ടിഅമ്മയുടെ നിലപാട്. ശബരിമല ബാധിച്ചില്ലെന്ന് മന്ത്രി ജി.സുധാകരനും ഇക്കാര്യം പരിശോധിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണനും പറഞ്ഞു.