സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വോട്ടര്‍ ശ്യാംസരണ്‍ നേഗിയുടെ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍
17-ാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അവസാനഘട്ട വോട്ടെടുപ്പ് നടന്ന ഹിമാചല്‍ പ്രദേശിലെ വി.വി.ഐ.പി വോട്ടര്‍ ശ്യാം സരണ്‍ നേഗിയായിരുന്നു. രാജ്യത്തു തന്നെ വിശിഷ്ട വോട്ടര്‍. 103 വയസുകാരനായ നേഗി 68 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന രാജ്യത്തെ ആദ്യ പൊതുതിരഞ്ഞെടുപ്പിലെ ആദ്യ വോട്ടറായിരുന്നു. നേഗിയുടെ തിരഞ്ഞെടുപ്പ് വിശേഷങ്ങളുമായി പ്രത്യേക പരിപാടി മലമുകളിലെ നേഗി.