Specials Election 2019

പ്രധാനമന്ത്രി അസത്യം പറഞ്ഞ് ആര്‍എസ്എസ് പ്രചാരകനാകരുത് പിണറായി വിജയന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ കുറിച്ച് അസത്യവും വസ്തുതാവിരുദ്ധവുമായ പ്രചാരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി ഒരു ആര്‍എസ്എസ് പ്രചാരകനായി മാറരുത്. കേരളത്തെ കുറിച്ച് കള്ളം പറഞ്ഞ് നടക്കുന്നു. ദൈവത്തിന്റെ പേര് പറഞ്ഞതിന് ഒരാളുടെ പേരിലും കേരളത്തില്‍ കേസെടുത്തിട്ടില്ലെന്നും അക്രമം നടത്തിയവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. മതത്തിന്റെ പേര് പറഞ്ഞ് അക്രമം നടത്തുമ്പോള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മിണ്ടാതിരിക്കും. എന്നാല്‍ കേരളത്തിലും അങ്ങനെ ആവണമെന്ന് പറഞ്ഞാല്‍ നടപ്പാവില്ലെന്നും പിണറായി പറഞ്ഞു.