Specials Election 2019

പത്തനംതിട്ടയില്‍ മാത്രം ഒന്നേമുക്കാല്‍ ലക്ഷം വോട്ട് വര്‍ദ്ധിച്ചെന്ന് പികെ കൃഷ്ണദാസ്

സിപിഎം ഉഴുതുമറിച്ചിട്ട ഭൂമിയില്‍ കോണ്‍ഗ്രസ് വിളവെടുത്തെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. 2014ല്‍ ഒരുലക്ഷത്തി മുപ്പത്തിരണ്ടായിരം വോട്ടാണ് പത്തനംതിട്ടയില്‍ ബിജെപി നേടിയത്. ഇത്തവണ മൂന്ന് ലക്ഷത്തോളം വോട്ടുകള്‍ നേടാനായെന്നും കൃഷ്ണദാസ് പറഞ്ഞു. മാതൃഭൂമി ന്യൂസ് തിരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പികെ കൃഷ്ണദാസ്.