Specials Election 2019

പത്മവ്യൂഹത്തില്‍പ്പെട്ട അഭിമന്യുവിനെപോലെയാണ് താന്‍: എം.കെ. രാഘവന്‍

കോഴിക്കോട്: പത്മവ്യൂഹത്തില്‍പ്പെട്ട അഭിമന്യുവിനെ പോലെയാണ് താനെന്ന് കോഴിക്കോട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം.കെ. രാഘവന്‍. ചില മാധ്യമങ്ങളും സിപിഎം പോലീസും തന്നെ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിന് ഉജ്വലമായ മറുപടിയാണ് കോഴിക്കോട് ജനത കൊടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.