Specials Election 2019

അദ്ധ്യക്ഷസ്ഥാനം ഒഴിയുമെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്ന നിലപാടിലുറച്ച് രാഹുല്‍ ഗാന്ധി. വൈകിട്ട് രാഹുല്‍ മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. രാഹുല്‍ തീരുമാനത്തില്‍ ഉറച്ചു നിന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ് തുടങ്ങിയവരെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കും.