Specials Election 2019

ജനവിധി മാനിക്കുന്നെന്ന് രാഹുല്‍ ഗാന്ധി; അമേഠിയില്‍ തോല്‍വി സമ്മതിച്ചു

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തിലെ ജനവിധി മാനിക്കുന്നെന്ന് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നതയായും രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം അമേഠിയില്‍ സ്മൃതി ഇറാനിയോട് മുപ്പതിനായിരത്തിലധികം വോട്ടുകള്‍ക്ക് പിന്നിലായിരുന്ന രാഹുല്‍ ഗാന്ധി വോട്ടെണ്ണി തീരും മുമ്പ് തന്നെ പരാജയം സമ്മതിക്കുകയും സ്മൃതി ഇറാനിയെ അഭിനന്ദിക്കുകയും ചെയ്തു.