ശബരിമലയും ന്യൂനപക്ഷവോട്ട് കേന്ദ്രീകരണവും തോല്‍വിക്ക് കാരണം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
തിരുവനന്തപുരം: ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം മാത്രമല്ല ശബരിമല വിഷയവും പരാജയത്തിന് കാരാണമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ അഭിപ്രായം. മുന്നണിക്ക് ലഭിക്കേണ്ട ഹിന്ദു വോട്ട് കുറയാനിടയാക്കി. ന്യൂനപക്ഷ വോട്ടുകളുടെ ആധിക്യമില്ലാത്തിടത്തും പോലും തോല്‍വിയുണ്ടായി. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന വിശ്വാസം ജനങ്ങളെ സ്വാധീനിച്ചുവെന്നും സംസ്ഥാനസെക്രട്ടേറിയറ്റില്‍ അഭിപ്രായമുണ്ടായി.