Specials Election 2019

ശൈലിയില്‍ മാറ്റം വരുത്തില്ല, തിരഞ്ഞെടുപ്പില്‍ ശബരിമല ബാധിച്ചില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ശൈലി മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് ഫലത്തില്‍ ശബരിമല സ്വാധീനിച്ചിട്ടില്ല. മോദി വിരുദ്ധ തരംഗവും രാഹുല്‍ ഗാന്ധിയുടെ വരവുമാണ് യു.ഡി.എഫിന് അനുകൂലമായത്. അപ്രതീക്ഷിതവും താത്കാലികവുമായ പരാജയമാണ് ഇടതുമുന്നണിക്ക് ഇപ്പോള്‍ സംഭവിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍. പ്രതിപക്ഷത്തിന്റെ രാജി ആവശ്യവും മുഖ്യമന്ത്രി തള്ളി. ലോക്‌സഭാ ഫലം വന്നതിനു ശേഷം ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരണത്തിന് തയ്യാറായത്.