News Exclusive

ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റില്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ ഒരു കോടിയുടെ അഴിമതി

തിരുവനന്തപുരം: വൈദ്യുതി വകുപ്പിന് കീഴിലെ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റില്‍ വന്‍ സാമ്പത്തിക ക്രമക്കേട്. ഉപകരണങ്ങള്‍ വാങ്ങിയതില്‍ മാത്രം ഒരു കോടിയോളം രൂപയുടെ അഴിമതി നടന്നതായി ധനകാര്യവകുപ്പ് പരിശോധനാ വിഭാഗം കണ്ടെത്തി. സര്‍ക്കാരിന്റെ നഷ്ടം ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും അച്ചടക്കനടപടി സ്വീകരിക്കണമെന്നും പരിശോധനാ വിഭാഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.

Watch Mathrubhumi News on YouTube and subscribe regular updates.