കാര്‍ഗില്‍ ജനതയെ കേന്ദ്രം വഞ്ചിച്ചെന്ന് പരാതി
കാര്‍ഗില്‍: കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിന്റെ കീഴിലുള്ള കാര്‍ഗിലില്‍ അതൃപ്തി പുകയുന്നു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലൂടെ 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തെ സഹായിച്ച ജനതയെ കേന്ദ്രം വഞ്ചിച്ചു എന്നാണ് ഇവരുടെ പരാതി. ഇന്ത്യയ്ക്കൊപ്പമെന്ന് ആവര്‍ത്തിക്കുമ്പോഴും ആശങ്കകള്‍ പരിഗണിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.