യു.ഡി.എഫിന്റെ തിരഞ്ഞടുപ്പ് തോല്‍വിയില്‍ പരസ്പരം കുറ്റപ്പെടുത്തല്‍ വേണ്ട : താരിഖ് അന്‍വര്‍
ന്യൂഡല്‍ഹി: യു.ഡി.എഫിന്റെ തിരഞ്ഞടുപ്പ് തോല്‍വിയില്‍ പരസ്പരം കുറ്റപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. സംഘടനാ പ്രശ്നങ്ങള്‍ മാധ്യമങ്ങളിലൂടെ ചര്‍ച്ചയാക്കരുത്. മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കില്ലെന്നും എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകുമെന്നും താരിഖ് അന്‍വര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.