കുണ്ടറയിൽ കാറ് കത്തിക്കാൻ ശ്രമിച്ച സംഭവം ആസൂത്രിത ഗൂഡാലോചനയെന്ന നിലപാടിലുറച്ച് മെഴ്സിക്കുട്ടിയമ്മ
കൊല്ലം: കുണ്ടറയിൽ കാറ് കത്തിക്കാൻ ശ്രമിച്ച സംഭവം ആസൂത്രിത ഗൂഡാലോചനയെന്ന നിലപാടിലുറച്ച് മെഴ്സിക്കുട്ടിയമ്മ. ഷിജു വർഗീസ് ആസൂത്രണം ചെയ്ത കഥ പോലീസ് വിശ്വസിച്ചത് എന്തിനെന്ന് മേഴ്സിക്കുട്ടിയമ്മ ചോദിച്ചു. വലിയ ഗൂഡാലോചനയെ ഷിജു വർഗീസിൻറെ പരാതിയായി പോലീസ് പരിമിതപ്പെടുത്തിയത് എന്തിനെന്ന് അന്വേഷിക്കണമെന്നും മേഴ്സിക്കുട്ടിയമ്മ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.