Specials Election 2019

മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് ബിംസ്‌റ്റെക് രാഷ്ട്ര തലവന്‍മാര്‍ക്ക് ക്ഷണം

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ബിംസ്‌റ്റെക് (ബേ ഓഫ് ബംഗാള്‍ ഇനീഷിയേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോ ഓപറേഷന്‍) രാഷ്ട്രത്തലവന്മാര്‍ക്ക് ക്ഷണം. ബംഗ്ലാദേശ്, ഭൂട്ടാന്‍, മ്യാന്‍മര്‍, നേപ്പാള്‍, ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളാണ് ഇന്ത്യയെ കൂടാതെ കൂട്ടായ്മയിലെ അംഗങ്ങള്‍. കിര്‍ഗിസ്ഥാന്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളുടെ തലവന്മാരെയും ക്ഷണിച്ചിട്ടുണ്ട്.