സിപിഎം പര്യടനം തടസ്സപ്പെടുത്തിയതായി ബിജെപി:പോലീസ് നിഷ്ക്രിയമാണെന്ന് ആരോപിച്ച് ബിജെപിയുടെ പ്രതിഷേധം
തിരുവനന്തപുരം: ആറ്റിങ്ങല്‍ പള്ളിക്കലില്‍ സിപിഎം പ്രവര്‍ത്തകര്‍ പര്യടനം തടസ്സപ്പെടുത്തിയതിനെതിരെ നല്കിയ പരാതിയില്‍ പോലീസ് നിഷ്ക്രിയമാണെന്ന് ആരോപിച്ച് ബിജെപിയുടെ പ്രതിഷേധം. ശോഭാ സുരേന്ദ്രന് ആറ്റിങ്ങല്‍ ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന് ശോഭാ സുരേന്ദ്രന് പരാതി നല്കി.