ഡൽഹിയിൽ കോൺഗ്രസ്സ് - ആപ് സഖ്യമില്ല
ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടി - കോൺഗ്രസ്സ് സഖ്യമില്ലെന്നുറപ്പായി. ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികൾ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. കോൺഗ്രസ്സ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. കേന്ദ്രമന്ത്രി ഹർഷവർധൻ ഉൾപ്പടെ നാല് സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പ്രഖ്യാപിച്ചു.