തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം ശബരിമല മാത്രമല്ല: കാനം രാജേന്ദ്രന്
ന്യൂഡല്‍ഹി: കേരളത്തില്‍ ഇടതുമുന്നണിക്ക് തിരിച്ചടി ഏറ്റതിന് കാരണമായത് ശബരിമലമാത്രമല്ലെന്ന് സി.പി.ഐ സംസ്ഥാന നേതൃത്വം. മറ്റ് പല കാര്യങ്ങളും തോല്‍വിയിലേക്ക് നയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.