Specials Election 2019

'ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചത് കോടതി': കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചത് സര്‍ക്കാരല്ല കോടതിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ കലാപമുണ്ടാക്കി സര്‍ക്കാരിനെ താഴെ ഇറക്കാനാണ് ആര്‍.എസ്.എസ് ശ്രമിച്ചത്. എന്നാല്‍ പിണറായി സര്‍ക്കാരാണ് ബിജെപിയുടെ സുവര്‍ണ്ണാവസരം ഇല്ലാതാക്കിയതെന്ന് കോടിയേരി പറഞ്ഞു.