Specials Election 2019

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം.എം ലോറന്‍സ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെ വിമര്‍ശനവുമായി എം.എം ലോറന്‍സ്. കാര്യങ്ങള്‍ പറയുമ്പോള്‍ സ്വീകരിക്കേണ്ട ഒരുഭാഷയും ശൈലിയുമുണ്ട്. അത് ശ്രദ്ധയോടെയല്ലെങ്കില്‍ ദുര്‍വ്യാഖ്യാനിക്കാന്‍ ഇട വരുത്തും. അക്കാര്യങ്ങള്‍ തിരുത്തി പോകണം. തിരഞ്ഞെടുപ്പ് പരാജയത്തിന് ശബരിമല വിഷയവും കാരണമായി. പാര്‍ട്ടി കുടുംബങ്ങളിലെ സ്ത്രീകളെപ്പോലും ശബരിമല വിഷയം സ്വാധീനിച്ചെന്നും എം.എം ലോറന്‍സ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.