ആത്മവിശ്വാസത്തോടെ രമ്യ പാര്‍ലമെന്റിലേക്ക്
തിരുവനന്തപുരം: ആലത്തൂരില്‍ പാട്ടുംപാടി വിജയിച്ച രമ്യ ഹരിദാസ് ആത്മവിശ്വാസത്തോടെ പാര്‍ലമെന്റിലേക്ക്. ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ ഊന്നിയുള്ള മതേതര രാഷ്ട്രീയ പോരാട്ടമാണ് തന്റെതെന്ന് രമ്യ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണ സമയത്തെ സ്ത്രീവിരുദ്ധ പരാമര്‍ശം അടക്കം വേദനിപ്പിച്ചു. എ. വിജയരാഘവനെതിരായ പരാതിയില്‍ തുടര്‍പോരാട്ടം യു.ഡി.എഫ് നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും രമ്യ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.