രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്
ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ ഇന്ന് വൈകിട്ട് ഏഴുമണിക്ക് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങില്‍ ഒമ്പത് രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കും. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ചടങ്ങില്‍ പങ്കെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരമര്‍പ്പിച്ചു. തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ ശവകുടീരത്തിലും യുദ്ധസ്മാരകത്തിലുമെത്തി നരേന്ദ്രമോദി പുഷ്പാഞ്ജലി അര്‍പ്പിച്ചു.