Specials Election 2019

നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: നവോത്ഥാന പ്രവര്‍ത്തനങ്ങളും പരിപാടികളും നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടതെന്നും നവോത്ഥാന സംഘടനകള്‍ക്കിടയിലെ ഭിന്നത ഒഴിവാക്കാനായിരുന്നു ഇതെന്നും വെള്ളാപ്പള്ളി പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തത്ക്കാലത്തേക്ക് നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. തിരഞ്ഞെടുപ്പിന് ശേഷം ഇതെല്ലാം പുനരാരംഭിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. നവോത്ഥാന സംഘടനകളുടെ യോഗം വിളിച്ചാണ് മുഖ്യമന്ത്രി ഇതെല്ലാം ആവശ്യപ്പെട്ടത് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.