Specials Election 2019

വിവിപാറ്റ് വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജിയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: അമ്പത് ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണാനാകില്ലെന്ന വിധിയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കി. 21 പ്രതിപക്ഷ പാര്‍ട്ടികളാണ് പുനപരിശോധന ഹര്‍ജി നല്‍കിയത്. ഒരു ലോക്‌സഭാ മണ്ഡലത്തിലെ ഓരോ നിയമസഭാ മണ്ഡലത്തിലും അഞ്ച് വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് എണ്ണാനായിരുന്നു സുപ്രീം കോടതിയുടെ വിധി. ചന്ദ്രബാബു നായിഡു അടക്കമുള്ള നേതാക്കളാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.